Sunday, January 11, 2026

പുന്നയൂരിൽ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് സ്ഥലം വിട്ടുനല്‍കി മാതൃകയായി സിസോ മറൈന്‍ അക്വാറിയം

പുന്നയൂർ: പുന്നയൂര്‍ പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് സൗജന്യമായി സിസോ മറൈന്‍ അക്വാറിയം സ്ഥലം വിട്ടുനല്‍കി. പഞ്ചവടി ബീച്ചില്‍ മറൈന്‍ അക്വാറിയത്തിനോട് ചേര്‍ന്ന് നാലര സെന്റ് സ്ഥലമാണ് സൗജന്യമായി വിട്ടു നല്‍കിയത്. മറൈന്‍ അക്വാറിയത്തില്‍ വെച്ച് ഭൂമിയുടെ രേഖകള്‍ അക്വാറിയം ഉടമകളായ സി അബ്ദുള്‍ നാസര്‍, നൗഷര്‍, ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രന് കൈമാറി.

ചടങ്ങില്‍ വൈസ് പ്രസിഡന്റ് സെലീന നാസര്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ വിശ്വനാഥന്‍ മാസ്റ്റര്‍, ഷെമീം അഷറഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.എസ് ഷിഹാബ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എ.സി ബാലകൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി ഷിബുദാസ് കൊമ്മേരി, പൊതുപ്രവര്‍ത്തകരായ കെ.ബി ഫസലുദ്ധീന്‍, വാലിയില്‍ അലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments