ചാവക്കാട്: വർദ്ധിച്ചുവരുന്ന ന്യൂനപക്ഷ പീഡനങ്ങളും വർഗീയതയും നിരീശ്വരത്വവും മതേതരത്വത്തിന് ഭീഷണിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതിരൂപത ഡയറക്ടർ റവ. ഫാ. വർഗീസ് കൂത്തൂർ പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് പാലയൂർ ഫൊറോന ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ ജാഗ്രത പാലിക്കണം. പ്രതികരിക്കുന്നവരെ വികസനത്തിന്റെ പേരിൽ തല്ലിച്ചതയ്ക്കുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഫൊറോനാ പ്രസിഡന്റ് തോമസ് ചിറമ്മൽ അധ്യക്ഷത വഹിച്ചു. പാലയൂർ ആർച്ച് പ്രീസ്റ്റ് റവ. ഫാ. ഡേവിസ് കണ്ണമ്പുഴ മുഖ്യപ്രഭാഷണം നടത്തി. കത്തോലിക്ക കോൺഗ്രസ് പാലയൂർ ഫൊറോന പ്രമോട്ടർ റവ. ഫാ. ജോവി കുണ്ടുകുളങ്ങര അനുഗ്രഹ പ്രഭാഷണം നടത്തി. കത്തോലിക്കാ കോൺഗ്രസ് അതിരൂപത ഭാരവാഹികളായ പ്രസിഡന്റ് ജോഷി വടക്കൻ, ജനറൽ സെക്രട്ടറി എൻ.പി ജാക്സൺ, ട്രഷറർ ഡോ. ജോൺസൺ ആളൂർ, ജോയിന്റ് സെക്രട്ടറി റോണി അഗസ്റ്റിൻ, സഭാ താരം പി.ഐ ലാസർ മാസ്റ്റർ, ജോയ്സി ടീച്ചർ, ഫൊറോന നേതാക്കളായ ടി.എഫ് ജോയ് മാസ്റ്റർ, ജോഷി കൊമ്പൻ, ജോർജ് ആളൂർ, തോമസ് വാകയിൽ, മേഴ്സി ജോയ്, ഏ.എൽ കുര്യാക്കോസ്, പി.എസ് ജിഷോ മാസ്റ്റർ, മെൽജോ അഞ്ഞൂർ, എൻ.എൽ തോമസ്, ജയ്സൺ പാലയൂർ എന്നിവർ സംസാരിച്ചു. അതിരൂപതാ വൈസ് പ്രസിഡന്റ് തോമസ് ചിറമ്മൽ, അതിരൂപത വർക്കിങ് കമ്മിറ്റി അംഗം ജോയ്സി ടീച്ചർ എന്നിവരെ യോഗത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. മുൻ ഫൊറോന ഭാരവാഹികളെയും യോഗം ആദരിച്ചു.