Friday, September 20, 2024

എം.ഡി.എം.എ അടക്കമുള്ള ലഹരി വസ്തുക്കളുമായി പുന്നയൂർക്കുളം സ്വദേശി ഉൾപ്പെടെ നാലു പേർ കുന്നംകുളത്ത് പിടിയിൽ

കുന്നംകുളം: എം.ഡി.എം.എ അടക്കമുള്ള ലഹരി വസ്തുക്കളുമായി നാലു പേർ കുന്നംകുളം പോലീസിന്റെ പിടിയിൽ. പെരുമ്പിലാവ് സ്വദേശികളായ ഷൈൻ, ഷാനിദ്, അകതിയൂർ സ്വദേശി ജീവൻ, പുന്നയൂർക്കുളം സ്വദേശി ഫെബിൻ എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കുന്നംകുളം എ.സി.പി സിനോജിന്റെ നേതൃത്വത്തിൽ കുന്നംകുളം പോലീസും ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് വിവിധ മേഖലകളിൽ നിന്നായി ഇവർ പിടിയിലായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments