ചാവക്കാട്: വലിയ നോമ്പിലെ മൂന്നാം ജാഗരണ തീർത്ഥാടനം പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിലെത്തി. തൃശൂർ വ്യാകുല മാതാവിൻ ബസലിക്കയിൽ നിന്നാരംഭിച്ച പ്രധാന ജാഗരണ തീർത്ഥാടനം അതിരൂപത മെത്രാപോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ ചേർന്ന് ചെയർമാൻ റവ. ഫാദർ ജോസഫ് വൈക്കാടൻ, കൺവീനർ ഷിബു കാഞ്ഞിരത്തിങ്കൽ എന്നിവർക്ക് പേപ്പൽ പതാക കൈമാറി ഉദ്ഘാനം ചെയ്തു. എ.എ ആന്റണി, ആന്റോ തൊറയൻ, ജീസസ് യൂത്ത്, കുടുംബ കൂട്ടായ്മ അതിരൂപത ഫൊറാന കേന്ദ്ര സമിതിയംഗങ്ങൾ എന്നിവർ ജാഗരണ തീർത്ഥാടനത്തിന് നേതൃത്വം നൽകി.
അതിരൂപതയിലെയും പാലയൂർ ഫൊറാനയിലെയും വിവിധ ഇടവകകളിൽ നിന്നും രാത്രി 7 മണി മുതൽ പുലർച്ച 4 വരെ ജാഗരണ പദയാത്രകൾ തീർത്ഥകേന്ദ്രത്തിലെത്തിച്ചേർന്നു. ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, സഹ വികാരി റവ. ഫാദർ മിഥുൻ വടക്കേത്തല, സെക്രട്ടറി സി.കെ ജോസ്, കൺവീനർമാരായ സി.എം ജസ്റ്റിൻ ബാബു, പി.വി പീറ്റർ, ജാേയ് ചിറമ്മൽ, സി.എൽ ജേക്കബ്, കൈക്കാരമാരായ ഫ്രാൻസിസ് മുട്ടത്ത്, ഇ.എഫ് ആന്റണി, ബിനു താണിക്കൽ, ഫ്രാൻസിസ് മുട്ടത്ത് എന്നിവർ നേതൃത്വം നൽകി.