Wednesday, February 25, 2026

അക്ഷരായനം വായനോത്സവ ചടങ്ങിൽ അഡ്വ. ഏ.ഡി ബെന്നിയെ ആദരിച്ചു

തൃശൂർ: അക്ഷരായനം വായനോത്സവം അനുമോദനച്ചടങ്ങിൻ്റെ ഭാഗമായി സ്ഥിരം പംക്തി പ്രസിദ്ധീകരിക്കുന്ന അഡ്വ. ഏ.ഡി ബെന്നിയെ ആദരിച്ചു. തൃശൂർ വിവേകോദയം ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ സി.ആർ ദാസ്, ബെന്നിയെ ആദരിച്ചു. നിയമം, ചരിത്രം, സാഹിത്യം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചുള്ള പംക്തി സോഷ്യൽ മീഡിയയിൽ കൈകാര്യം ചെയ്തുവരുന്നതിനായിരുന്നു ആദരം. എഴുനൂറിലധികം വീഡിയോകൾ ഇതിനോടകം അഡ്വ. ഏ.ഡി ബെന്നി തയ്യാറാക്കിയിട്ടുണ്ട്. മന്ത്രി കെ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്മാരായ ടി.ഡി രാധാകൃഷ്ണൻ ,ഡോ.സി രാവുണ്ണി, ഡോ.ഇ സന്ധ്യ, ഡോ. ടി.വി സജീവ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments