ചാവക്കാട്: കെ.എൽ.എം സംഘടനയുടെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ യൗസേപിതാവിന്റെ മരണ തിരുന്നാൾ ദിനത്തിന്റെ ഭാഗമായി ചാവക്കാട് പാലയൂർ മാർത്തോമാ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ കെ.എൽ.എം സംഘടന പതാക ദിനമായി ആചരിച്ചു. ഇന്ന് രാവിലെ 6.30ന് കുർബാനക്കുശേഷം ഫാദർ മിഥുൻ വടക്കേത്തല പതാക ഉയർത്തി സന്ദേശം നൽകി.
തുടർന്ന് അദ്ദേഹം സെമിസ്റ്റൊ സേവിയർ കൊമ്പന് പുതിയ അംഗത്വം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇ.ടി റാഫി പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രസിഡന്റ് ഫ്രാൻസിസ് ചിരിയങ്കണ്ടത്ത്, ഷാജു താണിക്കൽ എന്നിവർ സംസാരിച്ചു. ബോസ്കോ ഹാൻസൽ, ജോസ് പനക്കൽ, ടൈറ്റസ്, സജി ജോൺ, ലാസർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നേർച്ച വിതരണം നടത്തി.