ചാവക്കാട്: വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്നുൾപ്പെടെ രാജിവെച്ച് എസ്.ഡി.പി.ഐയിൽ അംഗത്വമെടുത്ത 550 പേർക്ക് ചാവക്കാട് സ്വീകരണം നൽകി.
വീഡിയോ വാർത്ത കാണാം…. 👇
സംഘപരിവാർ താൽപര്യത്തിനൊത്താണ് രാജ്യത്ത് ഇപ്പോൾ കോടതികൾ
വിധികൾ പുറപ്പെടുവിക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മയിൽ പറഞ്ഞു. സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന വിരുദ്ധ വിധികളാണ് കോടതികളിൽ നിന്ന് ഉയരുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാൻ എസ്.ഡി.പി.ഐ മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.വി നാസർ അധ്യക്ഷത വഹിച്ചു.
എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ശശി പഞ്ചവടി മുഖ്യ പ്രഭാഷണം നടത്തി. എസ്.ഡി.പി.ഐ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് എം ഫാറൂഖ്, ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് വടക്കൂട്ട്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ചന്ദ്രൻ തിയ്യത്ത്, ഡോ. റഫ്സീന, എസ്.ഡി.ടി.യു ജില്ലാ പ്രസിഡണ്ട് ഷമീർ കോതപറമ്പ്, വിമൻസ് ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് യുനിഷ, എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗം അക്ബർ എടക്കഴിയൂർ എന്നിവർ സംസാരിച്ചു. എസ്.ഡി.പി.ഐ നിയോജക മണ്ഡലം സെക്രട്ടറി യഹിയ മന്നലംകുന്ന് സ്വാഗതവും മുനിസിപ്പൽ പ്രസിഡണ്ട് നാസർ ചാവക്കാട് നന്ദിയും പറഞ്ഞു.നേരത്തെ മണത്തലയിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി കൂട്ടുങ്ങൽ ചത്വരത്തിൽ സമാപിച്ചു. നേതാക്കളായ വത്സൻ തൊഴിയൂർ, റഷീദ് ബ്ലാങ്ങാട്, അൻവർ സ്വാദിഖ്, ജബ്ബാർ അണ്ടത്തോട്, ഫാരിഷ അക്ബർ, അമീറ ബഷീർ, ഇല്യാസ് ചാവക്കാട്, അഷ്കർ വടക്കേക്കാട്, ഷാജി ചമ്മന്നൂർ, ഷക്കീർ അഞ്ചങ്ങാടി, ഫിറോസ് ഹുസൈൻ, നൗഷാദ് ഒരുമനയൂർ എന്നിവർ നേതൃത്വം നൽകി