Thursday, April 3, 2025

എടക്കഴിയൂർ നെരൂദ കലാസാംസ്കാരിക വേദിയും ബ്ലഡ് ഈസ് റെഡ് കൂട്ടായ്മയും നാളെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും

പുന്നയൂർ: എടക്കഴിയൂർ നെരൂദ കലാസാംസ്കാരിക വേദിയും ബ്ലഡ് ഈസ് റെഡ് കൂട്ടായ്മ തൃശ്ശൂർ ജില്ലാ കമ്മിറ്റിയും തൃശൂർ ജില്ല ജനറൽ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. നാളെ (മാർച്ച് 19) രാവിലെ 9 മണി മുതൽ മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പുന്നയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന ക്യാമ്പ് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് രക്ഷാധികാരി മജീദ് കടവാംതോട് അധ്യക്ഷത വഹിക്കും. ക്ലബ്ബ് സെക്രട്ടറി വി.എസ് ഷമീം, ബി.ഐ.ആർ.കെ ജില്ലാ പ്രസിഡന്റ് സുഹൈൽ അവിയൂർ എന്നിവർ സംബന്ധിക്കും. രക്തം ദാനം ചെയ്യാൻ താല്പര്യമുള്ളവർ 8589886990, 7902358165, 9947845171, 9995060603, 9895311131 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments