Friday, September 20, 2024

പുന്നയൂർക്കുളം പ്രസ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

പുന്നയൂര്‍ക്കുളം: പ്രസ് ക്ലബ്ബ് 11-ാം വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും നടത്തി. പ്രസിഡന്റ് എം.വി ജോസ് അധ്യക്ഷനായി. സെക്രട്ടറി എം.റാണാപ്രതാപ് റിപ്പോര്‍ട്ടും ട്രഷറര്‍ ഐ.ബി.അബ്ദുറഹ്മാന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ടി.ബി.ജയപ്രകാശ്, രമേശ് ചേമ്പില്‍, വി.അബുതാഹിര്‍, കെ.പി.വിഷ്ണു, സുജിത്ത് ഹുസൈന്‍, സി.കെ.സുധാകരന്‍ സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഖാസിം സെയ്ദ് സ്വാഗതവും പി.പി.ഫൈസല്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍ : എം.റാണാപ്രതാപ് (പ്രസിഡന്റ്), ഐ.ബി.അബ്ദുറഹ്മാന്‍ (സെക്രട്ടറി.) പി.പി. ഫൈസല്‍ (ട്രഷറര്‍).

RELATED ARTICLES
- Advertisment -

Most Popular

Recent Comments