Sunday, April 12, 2026

കടപ്പുറം പഞ്ചായത്ത് ഒമ്പതാം വാർഡിലെ കുടിവെള്ള ക്ഷാമം: സി.പി.എമ്മിന്റെ നേതൃത്വത്തിൽ നിവേദനം നൽകി

കടപ്പുറം: കടപ്പുറം പഞ്ചായത്ത് ഒമ്പതാം വാർഡിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ നിവേദനം നൽകി. സി.പി.എം കോളനി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഗുരുവായൂർ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർക്കാണ് നിവേദനം നൽകിയത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.ബി ഷാബിർ, എൻ.എ സലീം, പി.എ മനോജ് കുമാർ എന്നിവരാണ് നിവേദനം സമർപ്പിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments