Saturday, November 23, 2024

ഗുരുവായൂർ ക്ഷേത്ര ദർശനം: മുഴുവൻ ഭക്തർക്കും അനുമതി നൽകണമെന്ന് തിരുവെങ്കിടം നായർ സമാജം

ഗുരുവായൂർ: കോവിഡിന്റെ പേരിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ എല്ലാം സംസ്ഥാന സർക്കാർ നീക്കം ചെയ്‌തതിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന മുഴുവൻ ഭക്തർക്കും ക്ഷേത്ര ദർശനത്തിനു അനുമതി നൽകണമെന്ന് തിരുവെങ്കിടം നായർ സമാജം ആവശ്യപ്പെട്ടു. ഓൺ ലൈൻ വഴി ബുക്ക് ചെയ്തവർക്കും ആധാർ കാർഡ് കയ്യിലുള്ളവർക്കും മാത്രമാണ് ഇപ്പോൾ ക്ഷേത്ര ദർശനത്തിന് അനുമതിയുള്ളത്.
ആധാർ കാർഡ് കയ്യിലില്ലാത്തതിന്റ പേരിൽ ദൂര ദിക്കുകളിൽ നിന്നും വരുന്ന ഭക്തർ ക്ഷേത്ര ദർശനം നടത്താൻ കഴിയാതെ മടങ്ങുകയാണ്. ആധാർ കാർഡ് കയ്യിലില്ലെങ്കിൽ ആയിരം രൂപയുടെ നെയ് വിളക്ക് ശീട്ടാക്കിയാൽ മാത്രമെ ക്ഷേത്ര ദർശനം അനുവദിക്കുകയുള്ളു. ഇത് പാവപ്പെട്ട ഭക്തരോട് ചെയ്യുന്ന ക്രൂരതയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
നായർ സമാജം പ്രസിഡണ്ട് ബാലൻ വാറണാട്ട് യോഗം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ഉണ്ണികൃഷ്ണൻ ആലക്കൽ അധ്യക്ഷത വഹിച്ചു. എം രാജേഷ് നമ്പ്യാർ വിഷയാവതരണം നടത്തി. എ സുകുമാരൻ നായർ, ബാലൻ തിരുവെങ്കിടം, രാജു പി നായർ, എം അർച്ചന, രാജഗോപാൽ കാക്കശ്ശേരി, സുരേന്ദ്രൻ മൂത്തേടത്ത്, ഹരി വടക്കൂട്ട്, ജയന്തി കുട്ടംപറമ്പത്ത് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments