Wednesday, February 25, 2026

വടക്കേക്കാട് മേഖലയിൽ വീണ്ടും തെരുവ് നായ് ആക്രമണം; കാൽനടയാത്രക്കാരായ രണ്ട് സ്ത്രീകൾക്ക് കടിയേറ്റു

വടക്കേക്കാട്: വടക്കേക്കാട് മേഖലയിൽ വീണ്ടും തെരുവ് നായ് ആക്രമണം. വൈലത്തൂർ കോൺവെന്റ് സ്‌കൂളിന് സമീപം തെരുവുനായ കടിച്ച് കാൽനടയാത്രക്കാരായ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഞമനേങ്ങാട് സ്വദേശിനി തണ്ടേങ്ങാട്ടിൽ വീട്ടിൽ മല്ലിക(52), നായരങ്ങാടി സ്വദേശിനി ചെറുവത്തൂർ വീട്ടിൽ നിജി(37)എന്നിവരെയാണ് തെരുവ്നായ് ആക്രമിച്ചത്. ഇരുവരെയും വൈലത്തൂർ ആക്ട്സ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments