Friday, April 4, 2025

മുസ്‌ലിം ലീഗ് സംസ്ഥാന മുൻ കൗൺസിലർ ചാവക്കാട് പുന്നയൂർ ചേക്കു ഹാജി നിര്യാതനായി

ചാവക്കാട്: മുസ്‌ലിം ലീഗ് സംസ്ഥാന മുൻ കൗൺസിലർ പുന്നയൂർ  കുഴിങ്ങര പള്ളിക്ക് തെക്ക് ചേക്കു ഹാജി (93) നിര്യാതനായി. തൊഴിയൂര്‍ ദാറുറഹ്‌മാ പ്രസിഡന്റ്, സുന്നി യുവജ സംഘം വടക്കേകാട് മേഖല വൈസ് പ്രസിഡന്റ്, വടക്കേക്കാട് റെയ്ഞ്ച് മാനേജ്‌മെന്റ് പ്രസിഡന്റ്, അണ്ടത്തോട് തഖ്‌വ സ്‌കൂള്‍ വര്‍ക്കിങ് പ്രസിഡന്റ്, കുഴിങ്ങര മഹല്ല് മുന്‍ വൈസ് പ്രസിഡന്റ്, കുഴിങ്ങര പി.കെ പോക്കര്‍ ഹാജി മെമ്മോറിയല്‍ എല്‍.പി സ്‌കൂള്‍ മുന്‍ മാനേജര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഭാര്യ: ഐസുമ്മു
മക്കൾ: മുഹമ്മദ്‌ ഹനീഫ ഹാജി (മലേഷ്യ), ജമീല.
മരുമക്കൾ: ബഷീറ, മാലിക്ക്
ഖബറടക്കം നാളെ (ചൊവ്വാഴ്ച)രാവിലെ 9 മണിക്ക് കുഴിങ്ങര മഹല്ല് ഖബറിസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments