Friday, September 20, 2024

ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് നവീകരിച്ച പൂവ്വത്തൂർ ശാഖ ഉദ്ഘാടനം ചെയ്തു

ചാവക്കാട്: ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് പൂവ്വത്തൂർ ശാഖയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് സി.എ ഗോപപ്രതാപൻ ഉദ്ഘാടനം നിർവ്വഹിച്ചു. പൂവ്വത്തൂർ ബസ് സ്റ്റാൻഡിന് എതിർ വശത്തുള്ള എ.ബി.സി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ഭരണ സമിതി അംഗങ്ങളായ കെ വേണുഗോപാൽ, പി.വി ബദറുദ്ദീൻ, സലാം വെൺമേനാട്, കെ.ജെ ചാക്കോ, പ്രശാന്ത് ചക്കര, നിയാസ് അഹമ്മദ്, മീര ഗോപാലകൃഷ്ണൻ, എൻ.കെ വിമല, ദേവിക നാരായണൻ , ബിന്ദു നാരായണൻ, സെക്രട്ടറി ഇൻ ചാർജ് ടി.വി ജയകൃഷ്ണൻ, പി.കെ രാജൻ, എ.ടി ആന്റോ, വാർഡ് കൗൺസിലർ പി.എം അബു എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments