Saturday, January 10, 2026

60 വയസ്സ് കഴിഞ്ഞ പ്രവാസികളെയും ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം: കേരള പ്രവാസി സംഘം

കടപ്പുറം: 60 വയസ്സ് കഴിഞ്ഞ പ്രവാസികളെയും പ്രവാസി ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് കേരള പ്രവാസി സംഘം കടപ്പുറം പഞ്ചായത്ത് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു. കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ ഉദ്‌ഘാടനം ചെയ്തു. ഷംസുദ്ധീൻ തൈവളപ്പിൽ അധ്യക്ഷത വഹിച്ചു.

പി.ബി ഷാബിർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.വി അഷ്‌റഫ്, കേരളം പ്രവാസി സംഘം ജില്ലാ കമ്മറ്റി അംഗം ശാലിനി രാമകൃഷ്ണൻ, ഏരിയ സെക്രട്ടറി റസാഖ്, പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ്, റാഹില വഹാബ് തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments