Thursday, April 3, 2025

വജ്ര ജൂബിലി ഫെല്ലോഷിപ്പ്: ചാവക്കാട് നഗരസഭയിൽ സൗജന്യ കലാ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭയിൽ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി പ്രകാരം നടത്തുന്ന സൗജന്യ കലാ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മോഹിനിയാട്ടം, നങ്ങ്യാർകൂത്ത്, കൂടിയാട്ടം, ചിത്രകല എന്നീ കലാ രൂപങ്ങളാണ് പരിശീലിപ്പിക്കുന്നത്. തിരുവത്ര കുമാർ യു.പി സ്കൂൾ, ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂൾ, പാലയൂർ യു.പി സ്കൂൾ, കെ. പി വത്സലൻ സ്മാരക അംഗനവാടി എന്നീ കേന്ദ്രങ്ങളിൽ വെച്ചാണ് പരിശീലനം നടക്കുക. താൽപ്പര്യമുള്ളവർ മാർച്ച് 15 നകം വാർഡ് കൗൺസിലർമാർ മുഖേനയോ നഗരസഭയിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments