ചാവക്കാട്: ചാവക്കാട് നഗരസഭയും സംസ്ഥാന വനിത കമ്മീഷനും സംയുക്തമായി സ്ത്രീ ശാക്തീകരണം ശില്പശാല സംഘടിപ്പിച്ചു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ആശാ പ്രവർത്തകരെയും വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച വനിതകളേയും ചടങ്ങിൽ ആദരിച്ചു.
“സ്ത്രീകളും നിയമങ്ങളും”എന്ന വിഷയത്തെ കുറിച്ച് അഡ്വ. കെ.ആർ സുരേഷും “പോസിറ്റീവ് പാരന്റിംങ്” എന്ന വിഷയത്തെ കുറിച്ച് സംബന്ധിച്ച് മാല രമണനും ക്ലാസെടുത്തു. വൈസ് ചെയർമാൻ കെ.കെ മുബാറക്ക്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ ബുഷ്റ ലത്തീഫ്, ഷാഹിന സലീം അഡ്വ. എ.വി മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, പി.എസ് അബ്ദുൾ റഷീദ്, കൗൺസിലർമാരായ എം.ആർ രാധാകൃഷ്ണൻ, കെ.വി സത്താർ, ബേബി ഫ്രാൻസിസ്, സെക്രട്ടറി കെ.ബി വിശ്വനാഥൻ എന്നിവർ സംസാരിച്ചു.