കടപ്പുറം: പത്മശ്രീ അവാർഡ് ജേതാവ് വല്ലഭട്ട കളരി ഗുരുക്കൾ ശങ്കരനാരായണമേനോനെ കടപ്പുറം ഗവ.ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ സി.എസ് സുനില അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.എൽ ജെസ്സി പൊന്നാടയണിച്ചു. എൻ.എസ്.എസ് യൂണിറ്റ് ലീഡർ മുഹമ്മദ് മെഹ്ഫിൽ, അധ്യാപകരായ എം.എസ് സതീഷ്, സി.കെ ഷിജി എന്നിവർ സംസാരിച്ചു.

                                    