ചാവക്കാട്: പാലയൂർ തീർത്ഥകേന്ദ്രത്തിന്റെയും പള്ളി സ്കൂളിന്റെയും മുൻവശത്തുള്ള കാനകളിൽ മാലിന്യം തള്ളിയവർക്കെതിരെ നടപടികൾ സ്വീകരിക്കാത്ത അധികൃതരുടെ നിസ്സംഗതയിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം പാലയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് പന്തം കൊളുത്തി പ്രകടനം നടത്തി. പ്രതിഷേധപ്രകടനം പാലയൂർ ഫൊറോന കെ.സി.വൈ.എം ഡയറക്ടർ ഫാ. സിന്റോ പൊന്തേക്കൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അജിൽ ജോസ് അധ്യക്ഷത വഹിച്ചു. ആർച്ച് പ്രീസ്റ്റ് ഫാ. ഡേവീസ് കണ്ണമ്പുഴ, അസിസ്റ്റന്റ് വികാരി ഫാ. മിഥുൻ വടക്കേത്തല, ഫൊറോന പ്രസിഡന്റ് റൊണാൾഡ് ആന്റണി, സെക്രട്ടറി ജെഫിൻ ജോണി തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ജോയൽ ജോൺസൻ, തോമസ് ടോബി, ജോൺജോ ജോൺസൻ, വിബിൻ കെ വിൻസെന്റ്, സൈജോ സൈമൺ തുടങ്ങിയവർ നേതൃത്വം നൽകി.