Friday, April 4, 2025

ഉത്സവത്തിനിടയിൽ ആന ഇടഞ്ഞു; കാറും ഐസ്‌ക്രീം വണ്ടിയും പന്തലും തകർത്തു

തളിക്കുളം: തളിക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടയിൽ ആന ഇടഞ്ഞു. മംഗലാംകുന്ന് കേശവൻ എന്ന ആനയാണ്. ഇടഞ്ഞത്. കൂട്ടി എഴുന്നുള്ളിപ്പ് അവസാനിക്കാറായ സമയത്ത് സമീപത്ത് നിന്നിരുന്ന മറ്റൊരാന പപ്പാനെ കുത്താന്‍ ശ്രമിച്ചത് കണ്ട് വിരണ്ട് ഓടുകയായിരുന്നു. അധിക ദൂരം പോകുന്നതിന് മുന്‍പായി എലിഫെന്റ് സക്വാഡ് പ്രവര്‍ത്തകര്‍ എത്തി ആനയെ തളച്ചു. വാടാനപ്പള്ളി സ്വദേശി മുൻ ഷാറിൻ്റെ കാര്‍, ഐസ്‌ക്രീം വണ്ടി, പന്തല്‍ എന്നിവ നശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments