തൃശൂർ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 137-ാം ജന്മവാര്ഷികത്തിന്റെ ഭാഗമായി കെ.പി.സി.സി പ്രഖ്യാപിച്ച 137 രൂപ ചലഞ്ചിലേക്ക് ഇൻകാസ് ഖത്തർ തൃശ്ശൂർ ജില്ലാകമ്മിറ്റി 40,004 രൂപ നൽകി. തൃശ്ശൂർ ജില്ലാ ഖത്തർ ഇൻകാസ് കമ്മിറ്റി പ്രസിഡന്റ് നാസർ കറുകപ്പാടം, അൻവർ അസൈനാരകത്ത്, ടി.എം ഷാഫി എന്നിവർ ചേർന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് ചെക്ക് കൈമാറി. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ ചടങ്ങിൽ പങ്കെടുത്തു.