Friday, September 20, 2024

ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പിന് ഇന്ന് തുടക്കം

ചാവക്കാട്: ഹയാത്ത് ആശുപത്രിയിൽ സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പിന് ഇന്ന് തുടക്കം. മാർച്ച് 10 വരെ മൂന്നുദിവസങ്ങളിലായി നീളുന്ന ക്യാമ്പ് രാവിലെ 10 മണി മുതൽ ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെയായിരിക്കും. 97472 04500 നമ്പറിൽ വിളിച്ച് ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്കാണ് വാക്സിനേഷൻ ലഭിക്കുക. കോവിഷീൽഡ് വാക്സിനാണ് ലഭ്യമാവുക. ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ തിരിച്ചറിയൽ രേഖയും സ്ഥിരമായി ഉപയോഗിക്കുന്ന മൊബൈൽ നമ്പർ അടങ്ങുന്ന ഫോണും കരുതണം. സെക്കന്റ് ഡോസ് കഴിഞ്ഞ് ഒമ്പത് മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസും ലഭ്യമാകും. ബൂസ്റ്റർ ഡോസ് എടുക്കേണ്ടവർ 60 വയസ്സ് കഴിഞ്ഞവരായിരിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments