Friday, September 20, 2024

എഴുത്തുകാരൻ കല്ലറ രാമചന്ദ്രൻ്റെ നോവൽ “തിരികെ” ഗുരുവായൂരിൽ പ്രകാശിതമായി

ഗുരുവായൂർ: എഴുത്തുകാരൻ കല്ലറ രാമചന്ദ്രൻ്റെ നോവൽ “തിരികെ ” മുൻ കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പ്രകാശനം ചെയ്തു. പുരോഗമ കലാ സാഹിത്യ സംഘം ഗുരുവായൂർ മേഖല കമ്മിറ്റി ഗുരുവായൂർ ഇ.എം.എസ് സ്ക്വയറിൽ സംഘടിപ്പിച്ച ചടങ്ങ് എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് എം.സി സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് വിവിധ മേഖലകളിലുള്ള പ്രതിദകളെ ആദരിച്ചു.
ചിത്രകാരനും, നോവലിസ്റ്റുമായ ഗായത്രി, കാർട്ടൂണിസ്റ്റ് കുട്ടി എടക്കഴിയൂർ, കലാമണ്ഡലം ഫെലോഷിപ്പ് ലഭിച്ച കലാമണ്ഡലം രാജൻ, വാദ്യകലയിലെ പ്രശസ്തനായ ഇരിങ്ങപ്പുറം ബാബു, നാടക പ്രവർത്തകൻ ബാബു വൈലത്തൂർ, ഗാനരചയിതാവ് പ്രേമൻ ഗുരുവായൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മമ്മിയൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ജി.കെ പ്രകാശൻ, പു.ക.സ  മേഖല സെക്രട്ടറി അമ്മന്നൂർ ശ്രീകുമാർ, ട്രഷറർ നിമൽ കുമാർ , ജോ സെക്രട്ടറി ശശി ആഴ്ചത്ത് എന്നിവർ സംസാരിച്ചു . തുടർന്ന് പാട്ടുത്സവവും അരങ്ങേറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments