Friday, September 20, 2024

ഫിറോസിന്റെ കൊലപാതകം കാത്ത് വെച്ച പ്രതികാരമെന്ന് പ്രതികൾ

കുന്നംകുളം: കേച്ചേരിയിൽ ഫിറോസിന്റെ കൊലപാതകം കാത്ത് വെച്ച പ്രതികാരമെന്ന് പ്രതികൾ. പോലീസ് ചോദ്യം ചെയ്യലിലാണ് പ്രതികൾ ഇക്കാര്യം പറഞ്ഞത്. നിരവധി കേസുകളിലെ പ്രതിയായ ഫിറോസും പ്രതികളുമായി മുമ്പും വാക്കുതർക്കങ്ങളുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രിയിലും ഇവരെ ഫിറോസ് മർദിച്ചിരുന്നു. ഏറെ നാളായി ഫിറോസ് തങ്ങളെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്നും ഇതിനെ ചോദ്യം ചെയ്തതാണ് കൊലപാതകത്തിലെത്തിയതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.

അയൂബ് ആണ് ഫിറോസിനെ കുത്തി വീഴ്ത്തിയത്. കേച്ചേരി മൽസ്യ മാംസ്യ മാർക്കറ്റിലെ തൊഴിലാളിയാണ് കൊല്ലപ്പെട്ട ഫിറോസും പ്രതികളും. കൊലപാതകത്തിന് ശേഷം കേരളം വിടാനൊരുങ്ങിയ പ്രതികളെ മണിക്കൂറുകൾക്കകമാണ് പോലീസ് പിടികൂടിയത്. ഒരാളെ മാഹിയിൽ നിന്നുമാണ് പിടികൂടിയത്. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments