Saturday, November 23, 2024

ആസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

മെൽബൺ: ക്രിക്കറ്റ് ചരിത്രത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഷെയ്ന്‍ വോണ്‍ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1992-ല്‍ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ച വോണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ആകെ 708 വിക്കറ്റുകള്‍ നേടി. 2007 ഡിസംബര്‍ 3-ന് ശ്രീലങ്കന്‍ ബൗളറായ മുത്തയ്യ മുരളീധരന്‍ ഈ റെക്കോര്‍ഡ് തകര്‍ക്കുന്നതു വരെ ഇത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ലോക റെക്കോര്‍ഡായിരുന്നു. വോണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ,ടെസ്റ്റിലും,എകദിനത്തിലും കൂടി, ആകെ 1000-ല്‍ അധികം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. മുത്തയ്യ മുരളിധരനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ക്രിക്കറ്ററായിരുന്നു വോണ്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments