ഏങ്ങണ്ടിയൂർ: മികച്ച യൂത്ത്, യുവ ക്ലബ്ബുകൾക്ക് സംസ്ഥാന സർക്കാർ യുവജനക്ഷേമ ബോർഡ് നൽകുന്ന ധനസഹായത്തിന് ചേറ്റുവ മേമൻസ് ക്ലബ്ബ് അർഹരായി. യുവജനക്ഷേമ ബോർഡ് അംഗം പി.ടി ജിസ്മോനിൽ നിന്നും മേമൻസ് സെക്രട്ടറി അക്ഷയും ട്രഷറർ അജ്മലും ചേർന്നു ധനസഹായം ഏറ്റുവാങ്ങി. സംസ്ഥാന തലത്തിലെ ഏറ്റവും മികച്ച യുവജന സംഘടനകളുടെ 2020-21 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സംസ്ഥാന സർക്കാർ യുവജനക്ഷേമ ബോർഡ് ധനസഹായം നൽകുന്നത്.