Friday, September 20, 2024

വടക്കേക്കാട് ഒന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു

വടക്കേക്കാട്: ഒന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് സൗഹൃദ സംഗമം സംഘടിപ്പിച്ചു. വടക്കേക്കാട് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അജയ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് അഷറഫ് പടിപ്പുരയിൽ അധ്യക്ഷത വഹിച്ചു. മത്സ്യതൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം മുൻ പ്രസിഡന്റ് ഒ.എം. മുഹമ്മദലി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഗോകുൽ വൈലേരി, യൂത്ത് കോൺഗ്രസ്സ് മണ്ഡലം ജനറൽ സെക്രട്ടറി പ്രവിഷ് വെള്ളക്കട, ഇ.വി ബാബു, സാലി പുളിക്കപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
ജോഷി മാസ്റ്റർ സ്വാഗതവും യൂത്ത് കോ-ഓർഡിനേറ്റർ അഖിൽ നന്ദിയും പറഞ്ഞു. മുതിർന്ന കോൺഗ്ഗ്രസ്സ് നേതാക്കളായ കെ.എച്ച് മൊയ്തുണ്ണി, മൂലോടിയിൽ മുഹമ്മദ് അലി, ഇ.വി നാസർ, കുഞ്ഞുമോൻ കുറുങ്ങാട്ടിൽ, അറക്കൽ മാമുണ്ണി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments