Friday, September 20, 2024

കോൺഗ്രസ് നേതൃത്വത്തിൽ നിന്നും നീതി ലഭിച്ചില്ല; രാഷ്ട്രീയം വിടുന്നുവെന്ന് ശോഭ സുബിനെതിരെ പരാതി നൽകിയ സഹപ്രവർത്തക

തൃശൂർ: കോൺഗ്രസ് നേതൃത്വത്തിൽ നിന്നും നീതി ലഭിച്ചില്ലെന്നും രാഷ്ട്രീയം വിടുന്നുവെന്നും യൂത്ത് കോൺ​ഗ്രസ് നേതാവ് ശോഭ സുബിനെതിരെ   പരാതി കൊടുത്ത സഹപ്രവർത്തക. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. വനിതാ നേതാവിന്റെ മോര്‍ഫ് ചെയ്ത വീഡിയോ ആണ് ശോഭാ സുബിനും മറ്റ് മൂന്നു പേരും പ്രചരിപ്പിച്ചതായി പരാതി ഉയർന്നത്. ശോഭ സുബിനെതിരെ പരാതി നൽകിയ ശേഷം കോൺ​ഗ്രസ് നേതൃത്വം ഒരു വിധ പിന്തുണയും നൽകിയില്ല. കോൺഗ്രസ് പാർട്ടിയിൽ ഇനി പ്രതീക്ഷയില്ലെന്നും അവർ വ്യക്തമാക്കി. പരാതി നൽകാനിടയായ സഹചര്യമോ തന്റെ അവസ്ഥയോ ഒന്നും നേതൃത്വം അന്വേഷിച്ചില്ലെന്നും പരാതിക്കാരി ഫെയ്സ് ബുക്കിൽ കുറിച്ചു. സ്വന്തം നിലയ്ക്ക് ആണ് പരാതി നൽകിയത്. അതും വ്യക്തമായ തെളിവുകളുടെ കൂടി അടിസ്ഥാനത്തിൽ എന്നിട്ടും പോലിസിൽ നിന്നുപോലും നീതി ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്നു. 

വനിതാ നേതാവിന്റെ മോര്‍ഫ് ചെയ്ത വീഡിയോ  പ്രചരിപ്പിച്ചതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കയ്പമംഗലം സ്ഥാനാര്‍ഥിയുമായിരുന്ന ശോഭ സുബിനുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍ എന്നിവരാണ് മറ്റുപ്രതികള്‍. മതിലകം പൊലീസാണ് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. ഫെബ്രുവരി ഒമ്പതുമുതലാണ് സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. തന്റെ പേരും പദവിയുടമക്കം മോര്‍ഫ് ചെയ്ത ചിത്രമാണ് പ്രചരിപ്പിച്ചതെന്നാണ് വനിതാ നേതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പിക്ക് യുവതി പരാതി നല്‍കി. പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നാണ് പൊലീസ് നിലപാട്

RELATED ARTICLES
- Advertisment -

Most Popular

Recent Comments