ഗുരുവായൂര്‍: ക്ഷേത്രോല്‍സവത്തിലെ ആറാട്ട്, പള്ളിവേട്ട എഴുന്നള്ളിപ്പുകള്‍ക്കുള്ള ഗജവീരന്‍മാരെ തീരുമാനിച്ചു. ചൊവ്വാഴ്ച നടക്കുന്ന പള്ളിവേട്ട പുറത്തേക്ക് എഴുന്നള്ളിപ്പിന് കൊമ്പന്‍ ഗുരുവയൂര്‍ ഇന്ദ്രസെന്‍ കോലമേറ്റും. പറ്റാനകളായി വിഷ്ണുവും ശ്രീധരനും ഉണ്ടാകും. ഗോപി കൃഷ്ണനും ബാലുവും കരുതലായുണ്ടാകും. ഉത്സവ സമാപന ദിവസമായ ബുധനാഴ്ച നടക്കുന്ന ആറാട്ടെഴുന്നള്ളിപ്പിന് കൊമ്പന്‍ ഗുരുവായൂര്‍ നന്ദനാണ് സ്വര്‍ണക്കോലമേറ്റുക. പറ്റാനകളായി ഗോകുലും ശ്രീധരനുമുണ്ടാകും. ചെന്താമരാക്ഷന്‍, ദാമോദര്‍ദാസ് എന്നിവര്‍ കരുതലാനകളായി ഉണ്ടാകും. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിലെ പ്രദക്ഷിണ ഓട്ടത്തിന് ഗജറാണി നന്ദിനിയേയും തെരഞ്ഞെടുത്തു.ദേവസ്വത്തിലെ ജീവധനം വിദഗ്ധ സമിതിയാണ് ആനകളെ നിശ്ചയിച്ചത്.