Saturday, November 23, 2024

ഗുരുവായൂർ ഇൻകം ടാക്സ് ഓഫീസിന് മുന്നിൽ പി.കെ.എസ് ഗുരുവായൂർ ലോക്കൽ കമ്മിറ്റി ധർണ്ണ നടത്തി

ഗുരുവായൂർ: തൊഴിലുറപ്പ് പദ്ധതിയിൽ പട്ടികജാതി വിഭാഗങ്ങളിൽപെട്ടവർക്ക് കൂലി കുടിശ്ശിക ഉടൻ നൽകുക, ജാതിവിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഗുരുവായൂർ ഇൻകം ടാക്സ് ഓഫീസിന് മുന്നിൽ പി.കെ.എസ് ഗുരുവായൂർ ലോക്കൽ കമ്മിറ്റി ധർണ്ണ നടത്തി. സി.പി.എം ഏരിയ സെക്രട്ടറി ടി.ടി ശിവദാസ് ഉദ്ഘാടനം ചെയ്തു .
ലോക്കൽ പ്രസിഡൻ്റ് ബിന്ദു കോറോട്ട് അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഉണ്ണി വാറണാട്ട്, പി.കെ.എസ് ഗുരുവായൂർ ലോക്കൽ ട്രഷറർ കിഷോർ കുമാർ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ.കെ സുകേഷ് സ്വാഗതവും പി.കെ.എസ് ഏരിയ കമ്മിറ്റി അംഗം കെ.എ രഘു നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments