Sunday, February 22, 2026

ചാവക്കാട് തെക്കേ ബൈപ്പാസിൽ ബസിൽ നിന് വയോധികയുടെ മാല മോഷ്ടിക്കാൻ ശ്രമം; തമിഴ്നാട് സ്വദേശിനിയെ കയ്യോടെ പിടികൂടി

ചാവക്കാട്: ബസ് യാത്രക്കിടെ വയോധികയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ കയ്യോടെ പിടികൂടി. തിരുവത്ര കോട്ടപ്പുറം സ്വദേശിനി വയോധികയുടെ രണ്ട് പവൻ തൂക്കം വരുന്ന മാലയാണ് കവരാൻ ശ്രമിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തെക്കേ ബൈപാസിൽ വെച്ച് ബസിൽ നിന്നും ഇറങ്ങുന്നതിനിടയിലാണ് തമിഴ്നാട് സ്വദേശിനിയായ യുവതി മാല പൊട്ടിക്കാൻ ശ്രമം നടത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട വയോധിക ബഹളം വെച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും യുവതിയെ പിടികൂടി. ബസ്സ് നേരെ സ്റ്റേഷനിലേക്കെത്തിച്ച് യുവതിയെ പോലീസിന് കൈമാറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments