Friday, September 20, 2024

ഗുരുവായൂർ ഉൽസവം: പകർച്ചാ കിറ്റിൻ്റെ വിതരണം തുടങ്ങി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോൽസവത്തിൻ്റെ ഭാഗമായി ദേശക്കാർക്കും ഭക്തർക്കുമായി  നൽകുന്ന ഉൽസവ പകർച്ചാ കിറ്റിൻ്റെ വിതരണം തുടങ്ങി. ഇന്ന് രാവിലെ പൂന്താനം ഓഡിറ്റോറിയത്തിൽ നടന്ന  ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗവും ക്ഷേത്രം തന്ത്രിയുമായ ബ്രഹ്മശ്രീ. പി.സി ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ഭരണ സമിതി അംഗവും ക്ഷേത്രം ഊരാളനുമായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉൽസവ പകർച്ചാ കിറ്റിൻ്റെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.
ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് ആദ്യ ഉൽസവ പകർച്ചാ കിറ്റ് ഏറ്റുവാങ്ങി. ഭരണ സമിതി അംഗം അഡ്വ. കെ.വി മോഹന കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഇൻ ചാർജ് എ.കെ രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.


   ഉൽസവപകർച്ച നടത്താൻ കഴിയാത്തതിനു പകരമാണ് പകർച്ചാ കിറ്റ് വിതരണം. മുൻകൂർ കൂപ്പൺ കൈപ്പറ്റിയവർക്ക് പൂന്താനം ആഡിറ്റോറിയത്തിലെ ദേവസ്വം കൗണ്ടറുകളിലെത്തി പകർച്ചാകിറ്റ് വാങ്ങാം. ഇന്നു മുതൽ ഫെബ്രുവരി 21വരെ രാവിലെ 10 നും 5 മണിയ്ക്കും ഇടയിലെത്തി കിറ്റ് വാങ്ങാം. പളളിവേട്ട ദിവസമായ ഫെബ്രുവരി 22നും ആറാട്ട് ദിവസമായ 23 നും രാവിലെ 10 മുതൽ ഒരു മണി വരെ മാത്രമാകും കിറ്റ് വിതരണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments