ഏങ്ങണ്ടിയൂർ: പൊക്കുളങ്ങര ഭൂമി നികത്തലുമായി ബന്ധപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് അംഗങ്ങൾ ഏങ്ങണ്ടിയൂർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. വാർഡ് മെമ്പർമാരായ ഉഷ സുകുമാരൻ, ഷീന ദീലീപ്കുമാർ എന്നിവരാണ് പരാതി നൽകിയത്. കുടിവെള്ളം നശിപ്പിക്കുന്ന രീതിയിൽ ചുവന്ന മണൽ ഉപയോഗിച്ച് ഭൂമി നികത്തിയതിനേതിരേ അടിയന്തര നടപടി എടുക്കാൻ പഞ്ചായത്ത് ഭരണസമിതി വിളിക്കണമെന്നും, നികത്തിയ ഭൂമിയിൽ നിന്നും ചുവന്ന മണൽ മാറ്റുവാൻ പഞ്ചായത്ത് ഭരണസമിതി സർക്കാരിന് പരാതി നൽക്കണമെന്നും പഞ്ചായത്ത് അംഗങ്ങൾ പരാതിയിൽ ആവശ്യപ്പെട്ടു.