Friday, September 20, 2024

എടക്കഴിയൂർ ആറാംകല്ലിൽ ബൈക്ക് അപകടം; രണ്ടു പേർക്ക് പരിക്ക്

ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ എടക്കഴിയൂർ ആറാംകല്ലിൽ വാഹനപകടം. റോഡ്മുറിച്ചു കടക്കുകയായിരുന്നയാളെ ബൈക്കിടിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികനും പരിക്കേറ്റു. കാൽനടയാത്രക്കാരൻ എടക്കഴിയൂർ നാലാംകല്ല് കിഴക്കേത്തറ വീട്ടിൽ ഹംസ, ബൈക്ക് യാത്രികൻ വടക്കേകാട് ആൽത്തറ തെക്കുംതറ വീട്ടിൽ ജിതിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments