Saturday, November 23, 2024

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പാവറട്ടി: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എളവള്ളി പഞ്ചായത്തിലെ കാക്കശ്ശേരി ചക്കാന്തറ കുരിശുപള്ളിക്കു സമീപം വെങ്കടരാജുവിന്റെ മകന്‍ അഭിരാജാണ് മരിച്ചത്. 26 വയസ്സായിരുന്നു. തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഇക്കഴിഞ്ഞ 11നാണ് ഇയാളെ പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 10 ന് എളവള്ളി പഞ്ചായത്ത് ശ്മശാനത്തില്‍ നടക്കും. സിന്ധുവാണ് മാതാവ്. അഖില്‍രാജ്, സൂരജ് രാജ് എന്നിവര്‍ സഹോദരങ്ങളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments