Thursday, November 21, 2024

കേരള പത്രപ്രവർത്തക അസോസിയേഷൻ പുറത്തിറക്കിയ കലണ്ടറിന്റെ സംസ്ഥാന തല പ്രകാശനം നടന്നു

കൊല്ലം: കേരള പത്രപ്രവർത്തക അസോസിയേഷൻ പുറത്തിറക്കിയ കലണ്ടറിന്റെ സംസ്ഥാന തല പ്രകാശനം സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലൻ നിർവ്വഹിച്ചു. കൊല്ലം കൊട്ടാരക്കരയിൽ നടന്ന ചടങ്ങിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ജി ശങ്കർ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. മൊമെന്റോയും നൽകി ആദരിച്ചു. പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ഏറ്റവും അടിയന്തിര ആവശ്യങ്ങളായ ക്ഷേമനിധി, കണക്കെടുപ്പ്, പ്രാദേശിക അക്രഡിറ്റേഷൻ എന്നീ ആവശ്യങ്ങൾ സംബന്ധിച്ച് സംസ്ഥാന പ്രസിഡന്റ്‌ ജി ശങ്കർ, സംസ്ഥാന കമ്മിറ്റി അംഗം വി.എസ്‌ ഉണ്ണികൃഷ്ണൻ, കൊല്ലം ജില്ലാ സെക്രട്ടറി മോഹനൻ പൂവത്തൂർ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ ശ്രീനാഥ് എന്നിവർ മന്ത്രിയെ ധരിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments