Wednesday, August 20, 2025

സർക്കിൾ പാചകം: ഗുലാബ് ജാമുൻ

സർക്കിൾ പാചകം: ഗുലാബ് ജാമുൻ

തയ്യാറാക്കിയത് :- ഐശ്വര്യ അനിൽ, കൈപ്പമംഗലം

ആവശ്യം വേണ്ട സാധനങ്ങൾ

മിൽക് പൗഡർ (ഒന്നരകപ്പ്)
മൈദ (കാൽ കപ്പ്)
റവ (ഒരു ടേബിൾ സ്പൂൺ)
ബേക്കിങ് പൗഡർ (അര ടീസ്പൂൺ)
പാൽ (രണ്ട് ടേബിൾ സ്പൂൺ)
നെയ്യ് (ഒരു ടേബിൾ സ്പൂൺ)
വെളിച്ചെണ്ണ (വറുക്കാൻ ആവശ്യത്തിന്)
പഞ്ചസാര (ഒരു കപ്പ് )
വെള്ളം (ഒരു കപ്പ് )
ചെറുനാരങ്ങാ നീര്  
ഏലക്കാപ്പൊടി (അര ടീസ്പൂൺ)

തയാറാക്കുന്നവിധം

മിൽക് പൗഡർ, മൈദ, റവ,  ബേക്കിങ് പൗഡർ, നെയ്യ്, പകുതി നാരങ്ങയുടെ നീര് എന്നിവ നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ചെറു ചൂടുപാൽ കുറേശെ ചേർത്ത് നല്ലതുപോലെ കുഴച്ചെടുത്ത് 10 മിനിട്ട് അടച്ചു വയ്ക്കണം. ഉരുട്ടിയെടുക്കാവുന്നതാണ് പരുവം.

പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് തിളച്ചുവരുമ്പോൾ ഏലയ്ക്ക പൊടി ചേർത്ത് ഏറ്റവും കുറഞ്ഞ തീയിൽ അഞ്ചു മിനിട്ട് തിളപ്പിക്കണം. ഇതിലേക്ക് പകുതി നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കുക. അതിനു ശേഷം തയാറാക്കിയ കൂട്ട് ചെറിയ ഉരുളകളാക്കി  ഗ്യാപ് വരാത്ത രീതിയിൽ നന്നായി മയത്തിൽ ഉരുട്ടിയെടുത്ത് നല്ലതുപോലെ ചൂടാക്കിയ എണ്ണയിൽ ഗോൾഡൺ ബ്രൗൺ നിറത്തിൽ വറുത്തുകോരാം. ശേഷം പഞ്ചസാര ലായനിയിൽ ഇട്ട് വയ്ക്കുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments