ഗുരുവായൂർ: കർഷകരെ ദ്രോഹിക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബലറാം പറഞ്ഞു അഭിപ്രായപ്പെട്ടു. ഗുരുവായൂരിൽ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജയരാജ് അടിയത്ത് അദ്ധ്യക്ഷനായി. മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ മുഖ്യ പ്രഭാക്ഷണം നടത്തി. നേതാക്കളായ ഒ.കെ.ആർ മണികണ്ഠൻ, കെ.പി.എ റഷീദ്, മജീദ് പുന്നയൂർ, പുരുഷോത്തമൻ മാള, സി സുബ്രമണ്യൻ, അജിതൻ മച്ചിങ്ങൽ, എം.പി ശശിധരൻ, അനിൽകുമാർ പുന്നയൂർക്കുളം, ഷംസുദ്ദീൻ പാവറട്ടി, വി.എ സുബൈർ, പ്രിയ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.