Thursday, August 21, 2025

റാങ്ക് ജേതാവിന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സ്നേഹാദരം നൽകി

ഗുരുവായൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എസ്.സി കമ്പ്യൂട്ടർ സയൻസിൽ റാങ്ക് കരസ്ഥമാക്കിയ ഗുരുവായൂർ എൽ.എഫ് കോളേജ് വിദ്യാർത്ഥിനിയും ഗുരുവായൂർ സ്വദേശിനിയുമായ ശ്രുതി ബാലകൃഷ്ണന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സ്നേഹാദരം നൽകി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ ഉപനേതാവ് കെ.പി.എ റഷീദ് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബാലൻ വാറണാട്ട് ഉപഹാര സമർപ്പണം നടത്തി. മണ്ഡലം സെക്രട്ടറി മുരളീധരൻ ചിറ്റാട, ബൂത്ത് പ്രസിഡൻ്റ് സി ശിവശങ്കരൻ, പ്രോഗ്രാം കൺവീനർ സുജിത് നെന്മിനി എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments