കുന്നംകുളം: കുന്നംകുളം ബസ് സ്റ്റാൻ്റിൽ എസ്.എഫ്.ഐ-എ.ബി.വി.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകനെ ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് എ.ബി.വി.പി പ്രവർത്തകർ അറസ്റ്റിൽ. വിവേകാനന്ദ കോളേജ് വിദ്യാർത്ഥികളും എ.ബി.വി.പി പ്രവർത്തകരുമായ വെള്ളറക്കാട് താഴത്തുവളപ്പിൽ ജഗൻ (20), ചിറ്റണ്ട കുണ്ടന്നൂർ വെള്ളക്കുന്ന് വീട്ടിൽ ആദർശ് (20), ചങ്ങരംകുളം തൈക്കാട് വീട്ടിൽ ആകാശ് ശർമ്മ (18) എന്നിവരെയാണ് കുന്നംകുളം സി.ഐ വി.സി സൂരജ് അറസ്റ്റു ചെയ്തത്. സ്വകാര്യ ബസിൽ ആദ്യം കയറുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായത്. എസ്.എഫ്.ഐ പ്രവർത്തകനും കേച്ചേരി പെരുമണ്ണ് സ്വദേശിയുമായ സന്തോഷിനെ സംഘം ബിയർ കുപ്പി കൊണ്ട് തലക്കടിക്കുകയായിരുന്നു.
എസ്.ഐമാരായ ശ്രീജിത്ത്, ഗോപിനാഥൻ, എ.എസ്.ഐ നന്ദനൻ, സി.പി.ഒമാരായ ഹംദ്, സുജിത്കുമാർ, ജോൺസൺ എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.