തിരുവനന്തപുരം: കോവിഡിന് തടയിടാൻ സംസ്ഥാനം വീണ്ടും നിയന്ത്രണങ്ങളിലേക്ക്. എല്ലാ ദിവസവുമുള്ള പൂര്‍ണ അടച്ചിടലിനു പകരം അടുത്ത രണ്ട് ഞായറാഴ്ചയായ 23, 30 തീയതികളില്‍ അവശ്യ സര്‍വീസുകളൊഴികെ എല്ലാം അടച്ചിടും. അനാവശ്യ യാത്രകള്‍ തടയാന്‍ പോലീസ് പരിശോധനയുമുണ്ടാകും. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളുടെ വര്‍ധനയുടെ അടിസ്ഥാനത്തില്‍ ജില്ലകളെ മൂന്ന് വിഭാഗമായി തിരിച്ചു. എ വിഭാഗത്തിലുള്ള എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 50 പേരെ ഉള്‍പ്പെടുത്തി പൊതു–സ്വകാര്യ പരിപാടികള്‍ നടത്താം. ബി വിഭാഗത്തിലുള്ള തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ പൊതുപരിപാടികള്‍ക്ക് പൂര്‍ണവിലക്കാണ്.