Friday, September 20, 2024

തൃപ്രയാറിൽ വൻ മാരകമയക്കുമരുന്ന് വേട്ട: കെമിക്കൽ എൻജിനിയറിങ്ങ് വിദ്യാർത്ഥി പിടിയിൽ

തൃപ്രയാർ: തൃപ്രയാറിൽ വൻ മാരകമയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കെമിക്കൽ എൻജിനിയറിങ്ങ് വിദ്യാർത്ഥി പിടിയിലായി. പഴുവിൽ എടക്കാട്ടുതറ വീട്ടിൽ ഷഹീൻ ഷായെയാണ് (22) തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്രെ ഐ പി.എസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി. ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടി കൂടിയത്.
ഒരാഴ്ചയായി പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. 33 ഗ്രാം എം.ഡി.എം.എ സഹിതം തൃപ്രയാർ കിഴക്കെ നടയിൽ വച്ചാണ് ബൈക്കിലെത്തിയ ഇയാൾ അറസ്റ്റിലായത്.
അന്യസംസ്ഥാനങ്ങളിൽ നിന്നും വിവിധ മാർഗങ്ങളിലൂടെ കേരളത്തിലേക്ക് കഞ്ചാവ്, എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയഅടുത്ത കാലത്ത് നടന്ന വൻ മയക്കുമരുന്ന് വേട്ടയാണ് ഇത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments