Friday, March 13, 2026

ബസ്സിടിച്ച് പരിക്കേറ്റ തിരുവെങ്കിടം സ്വദേശിയായ സ്കൂട്ടർ യാത്രികൾ മരിച്ചു

ഗുരുവായൂർ: ബസിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികൾ മരിച്ചു. ഗുരുവായൂർ തിരുവെങ്കിടം വെള്ളറ വീട്ടിൽ ലാസറാ(58)ണ് മരിച്ചത്. ഇക്കഴിഞ്ഞ  13ന് മുണ്ടൂർ പുറ്റേക്കരക്ക് സമീപമാണ് അപകടമുണ്ടായത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ ലാസർ സ്കൂട്ടറിൽ ജോലിക്ക് പോകുമ്പോൾ ബസിടിക്കുകയായിരുന്നു. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായി ചിരിക്കെയായിരുന്നു മരണം. ഭാര്യ: എൽസി.
മക്കൾ: ലിൻസി, ലൗലി, ലൈജു. മരുമക്കൾ: ബിജു, ഫ്രെനിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments