Wednesday, April 2, 2025

മന്ദലാംകുന്നിൽ ടാങ്കർ ലോറിയുടെ പുറകിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയ പാതയിൽ വാഹനപകടം. ടാങ്കർലോറിയുടെ പുറകിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വാടാനപ്പള്ളി ചിലങ്ക ബീച്ച് സ്വദേശി നിഖിൽ ആണ് മരിച്ചത്. വാടാനപ്പള്ളി സ്വദേശി മാമ്പുള്ളി വീട്ടിൽ ഷിനാസിന് പരിക്കേറ്റു. ഇന്ന് പുലർച്ചെ 2.45 ഓടെ മന്ദലാംകുന്ന് കിണർ സെന്ററിനടുത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റവരെ പാപ്പാളി കമലാ സുരയ്യ ആംബുലൻസ് പ്രവർത്തകരും വെളിയങ്കോട് അൽഫാസ ആംബുലൻസ് പ്രവർത്തകരും ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരണപ്പെടുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments