Friday, April 4, 2025

കേരള കർഷക സംഘം പുത്തംമ്പല്ലി ഈസ്റ്റ് യൂണിറ്റ് വൃക്ഷ തൈകളും പച്ചക്കറി തൈകളും വിതരണം ചെയ്തു

ഗുരുവായൂർ: സി.പി.എം തൃശൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി കേരള കർഷക സംഘം പുത്തംമ്പല്ലി ഈസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൃക്ഷ തൈകളും പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു. കർഷകസംഘം ഗുരുവായൂർ മേഖല സെക്രട്ടറി പി ശങ്കുണ്ണിരാജ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സിന്ധു ഉണ്ണി അധ്യക്ഷത വഹിച്ചു. എർ.എസ് സഹദേവൻ, പി അരവിന്ദൻ, ലത പുഷ്ക്കരൻ, എ.ടി ഹംസ എന്നിവർ സംസാരിച്ചു. സെക്രട്ടറി വിഷ്ണു വസന്തകുമാർ സ്വാഗതവും പ്രസിഡന്റ് വി.വി ശശി നന്ദിയും അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments