Sunday, February 22, 2026

പരൂർ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന് ഇൻകാസിന്റെ സഹായ ഹസ്തം

വടക്കേക്കാട്: പരൂർ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന് ഇൻകാസിന്റെ സഹായ ഹസ്തം. ഇൻകാസ് ഭാരവാഹികൾ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന് ഒക്സോ മീറ്ററുകൾ നൽകി. ടി.എൻ പ്രതാപൻ എം.പി വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് വി.കെ ഫസലുൽ അലിക്ക് ഓക്സോ മീറ്റർ കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. റാസൽഖൈമ കേരള സമാജം പ്രസിഡന്റ് നാസർ അൽ ദാന അധ്യക്ഷത വഹിച്ചു.

ഇൻകാസ് സംസ്ഥാന സെക്രട്ടറി ഹസ്സൻ വടക്കേക്കാട് സ്വാഗതം പറഞ്ഞു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീതി ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുഞ്ഞുമൊയ്തു, നബീൽ എൻ.എം.കെ, ശ്രീധരൻ മക്കാലിക്കൽ, ഖാലിദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments