Thursday, January 15, 2026

പെരുമ്പാവൂരിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു; ഗുണ്ടാ ആക്രമണമെന്ന് സംശയം

കൊച്ചി: പെരുമ്പാവൂർ കീഴില്ലം, പറമ്പിപ്പീടികയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു. വട്ടപ്പറമ്പൻ സാജുവിന്റെ മകൻ അൻസിൽ (28) ആണ് കൊല്ലപ്പെട്ടത്.

ഗുണ്ടാ ആക്രമണമാണെന്നാണ് സംശയം. രാത്രി പത്തരയോടെയാണ് സംഭവം. മൃതദേഹം പെരുമ്പാവൂർ സാഞ്ചോ ആശുപത്രിയിലാണുള്ളത്. വെട്ടിക്കൊന്ന ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. പ്രതികളാരെന്ന് വ്യക്തമായിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments