Saturday, November 23, 2024

സി.പി.എമ്മിന്റെ തിരുവാതിരക്കളിക്കെതിരെ നടപടി; 550 പേർക്കെതിരെ കേസ്

തിരുവനന്തപുരം: സി.പി.എം സംഘടിപ്പിച്ച മെഗാ തിരുവാതിരക്കളിക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 550 പേർക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് 502 പേരടങ്ങുന്ന മെഗാ തിരുവാതിര അരങ്ങേറിയത്.

പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള തിരുവാതിരക്കളി. ജനാധിപത്യ മഹിള അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണു കേസ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments