തൃശൂർ: പതിനൊന്നാം ശമ്പള പരിഷ്കരണങ്ങൾ ആരോഗ്യ വകുപ്പ് ഡോക്ടർമാർ നേരിട്ട അവഗണയ്ക്കും അവഹേളനത്തിനും എതിരായി കേരളത്തിലെ ആരോഗ്യ വകുപ്പ് ഡോക്ടർമാരുടെ ഏക അംഗീകൃത സംഘടന ആയ കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ
(കെ.ജി.എം.ഒ.എ) സമര പ്രചാരണ വാഹന ജാഥ ഇന്ന് തൃശൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കി.
രാവിലെ 9.30 ന് ജാഥ തൃശൂർ വടക്കാഞ്ചേരി ജില്ലാശുപത്രിയിൽ വെച്ച് കെ.ജി.എം.ഒ.എ മിഡ് സോൺ വൈസ് പ്രസിഡൻ്റ് ഇലക്റ്റ് ഡോ ജോ കുരുവിള ജാഥാ ക്യാപ്റ്റനും ജില്ലാ പ്രസിഡൻ്റുമായ ഡോ. അസീന വി.ഐക്ക് സംഘടന പതാക കൈമാറി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. കെ.ജി.എം.ഒ.എ മിഡ് സോൺ വൈസ് പ്രസിഡൻ്റ് ഡോ. ജോ കുരുവിള, ജില്ലാ പ്രസിഡൻ്റ് ഡോ. അസീന വി.ഐ, ജില്ലാ സെക്രട്ടറി ഡോ. വേണുഗോപാൽ വി.പി, ജില്ലാ ട്രഷറർ ഡോ ജിൽഷോ ജോർജ്, ജാഥാ വൈസ് ക്യാപ്റ്റൻ ഡോ ബിനോജ് ജോർജ് മാത്യു, ജാഥാ കോ ഓർഡിനേറ്റർ ഡോ പവൻ മധുസൂദനൻ, സംസ്ഥാന സമിതി അംഗം ഡോ മുഹമ്മദലി കെ എ, സംസ്ഥാന വിമൻസ് വിങ് കൺവീനർ ഡോ ദിവ്യ സുരേശൻ പി, ആശുപത്രി സൂപ്രണ്ട് ഡോ ബിന്ദു തോമസ്, ജോയിൻ്റ് സെക്രട്ടറി ഡോ നിതിൻ പി.എം, ഡോ ജോസ്മി ജോർജ് എന്നിവർ സംസാരിച്ചു.
തുടർന്ന് ആരംഭിച്ച സമര പ്രചാരണ വാഹന ജാഥ വാഹന വ്യൂഹം ആയി 11 മണിക്ക് തൃശൂർ ജനറൽ ആശുപത്രിയിൽ എത്തി. തുടർന്ന് നടന്ന സ്വീകരണത്തിൽ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് സമരനേതാക്കളെ ഹരമണിയിക്കുകയും യോഗം ഉത്ഘാടനം ചെയ്യുകയും ചെയ്തു. യോഗത്തിൽ ജാഥാ ക്യാപ്റ്റൻ ഡോ അസീന വി.ഐ, സംസ്ഥാന സമിതി അംഗം ഡോ രമേശ് കുമാർ പി.പി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ ഗോപികുമാർ പി, സംസ്ഥാന ജ്വാല കൺവീനർ ഡോ ദിവ്യ സുരേശൻ പി, ജാഥാ കോ ഡിനേറ്റർ ഡോ പവൻ മധുസൂദനൻ, ഡോ ജയദേവൻ എന്നിവർ സംസാരിച്ചു.
തുടർന്ന് തൃശൂർ പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിന് ശേഷം കെ.ജി.എം.ഒ.ഏ അംഗങ്ങളും, സമര പ്രചാരണ വാഹനവും തൃശൂർ നഗരത്തിൽ പ്രദക്ഷിണം നടത്തുകയും, സമാപന സമ്മേളനത്തിന് ആയി ജനറൽ ആശുപത്രി ഇരിങ്ങാലക്കുടയിലേക്ക് പുറപ്പെട്ടു.
ജനറൽ ആശുപത്രി ഇരിങ്ങാലക്കുടയിൽ 1.30 ന് നടന്ന സമാപന സമ്മേളനത്തിൽ കെ.ജി.എം.ഒ.എ മിഡ് സോൺ വൈസ് പ്രസിഡൻ്റ് ഡോ സുനിൽ പി.കെ അധ്യക്ഷത വഹിച്ചു. കെ.ജി.എം.ഒ.എ തൃശൂർ ജില്ലാ നേതൃത്വവും, ജാഥാ അംഗങ്ങളും പ്രസംഗിച്ചു. ജാഥ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ വെച്ച് അവസാനിച്ചു. തുടർന്ന് എറണാകുളത്തേക്ക് പുറപ്പെട്ടു.