Friday, September 20, 2024

ബാംഗ്ലൂരിൽ മലയാളി യുവാവിനെ കാണാതായി അഞ്ചു ദിവസം; ഇതുവരെ വിവരമൊന്നും ലഭിച്ചില്ല

ബാംഗ്ലൂർ: ബാംഗ്ലൂരിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളി യുവാവിനെ കാണാതായി അഞ്ചു ദിവസം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിച്ചില്ല. ബാംഗ്ലൂർ യലഹങ്ക ആവലഹള്ളിയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായ പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി അബ്ദുൽ അസീസിനെ മകൻ മുഹമ്മദ് അസ്ലമിനെയാണ് ജനുവരി ഒന്നു മുതൽ കാണാതായത്. രണ്ടുമാസം മുമ്പാണ് അസ്ലം ജോലിക്കായി ബാംഗ്ലൂരിലെത്തിയത്. വ്യാഴാഴ്ച ഉച്ച വരെ കടയിൽ ജോലിക്ക് പോയ യുവാവ് പിറ്റേന്ന് രാവിലെ 9 വരെ താമസസ്ഥലത്ത് ഉണ്ടായിരുന്നു. ബാഗും വസ്ത്രങ്ങളുമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും യുവാവിന്റെ പക്കൽ ഫോൺ ഇല്ലെന്നും ബന്ധുക്കൾ പറഞ്ഞു. കാണാതാവുമ്പോൾ കറുത്ത ടീഷർട്ടും ട്രാക്ക് സ്യൂട്ടുമാണ് വേഷം. ബന്ധുക്കൾ ഹെഗനഗുണ്ഡെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വിവരം ലഭിക്കുന്നവർ 7012035882, 9746440123 എന്നീ നമ്പറുകളിൽ അറിയിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments